NEWS

മുണ്ടക്കയത്ത് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ്‌ കാട്ടാന ചരിഞ്ഞു

മുണ്ടക്കയം: കോരുത്തോട്‌ മൂഴിക്കലിൽ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ്‌ കാട്ടാന ചരിഞ്ഞു.
ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ ആനയെ ചരിഞ്ഞ നിലയില്‍ അഴുത വനാതിർത്തിയോട് ചേർന്ന് കണ്ടെത്തിയത്‌.ചക്ക അടര്‍ത്തുന്നതിനായി ആന മറിച്ചിട്ട പ്ലാവ്‌ വൈദ്യുതി പോസ്‌റ്റിലേക്കു വീണ്‌ കമ്ബി പൊട്ടി ഷോക്കേറ്റെന്നാണു നിഗമനം. സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ പ്ലാവാണു മറിച്ചിട്ടത്‌.
വൈദുത കമ്ബി കുരുങ്ങിയ നിലയിലാണ്‌ ആനയുടെ ജഡം കാണപ്പെട്ടത്‌. ഞായറാഴ്‌ച രാത്രി എട്ടരയോടെ, സമീപവാസികള്‍ മരം വീഴുന്ന ശബ്‌ദം കേട്ടിരുന്നു. ശക്‌തമായ മഴയില്‍ മരം വീണതാകുമെന്നാണു കരുതിയിരുന്നത്‌. വനം വകുപ്പ്‌ തേക്കടി ഡിവിഷന്‍ അസിസ്‌റ്റന്റ്‌ വെറ്ററിനറി സര്‍ജന്‍ ഡോ. അനുരാജിന്റെ നേതൃത്വത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ജഡം മറവ് ചെയ്തു.

Back to top button
error: