LIFEMovie

സിനിമ സംവിധാനം ചെയ്യാൻ അഹാന; ‘തോന്നൽ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്‌

നടി അഹാന കൃഷ്ണ ആദ്യമായി സംവിധായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
‘തോന്നല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്.

ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ സംഗീത് ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – നിമിഷ് രവി. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ അഞ്ജലി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി നടി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാന മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker