KeralaNEWS

കെപിസിസി പുനഃസംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു; മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിച്ചില്ല.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയും ജനറല്‍ സെക്രട്ടറിമാരാകും. എം.പി വിന്‍സന്റിനും യു.രാജീവനും ഇളവ് നല്‍കില്ല.

ഇരുവര്‍ക്കും ഒന്നര വര്‍ഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്ത് ഇളവ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകളില്‍ വലിയ എതിര്‍പ്പ് നിലനിന്നതിനാല്‍ ആ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker