BooksTRENDING

സതീഷ് പി. കുറുപ്പിന്റെ പുസ്തകം ‘മറവിൽക്രിയ’ പ്രകാശനം ചെയ്തു 

തിരുവനന്തപുരം : സതീഷ് പി. കുറുപ്പ്  രചിച്ച ‘മറവിൽക്രിയ ‘ എന്ന ലഘു നാടക സമാഹാരമായ  പുസ്തകം പ്രകാശിപ്പിച്ചു. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ  വിജയകൃഷ്ണൻ ആദ്യ കോപ്പി  കേരള ലളിതകലാ അക്കാദമി  നിർവാഹക  സമിതി  അംഗം  കാരയ്ക്കാമണ്ഡപം  വിജയകുമാറിന് നൽകിയാണ് പ്രകാശനം  ചെയ്തത്.

ഘടനയിലും പ്രമേയത്തിലും എന്നും പ്രസക്തമായ മൂന്നു ലഘു നാടകങ്ങളാണ്  പുസ്തകത്തിലുള്ളതെന്ന് വിജയകൃഷ്ണണനും  ഇങ്ങനെയുള്ള കൃതികളുടെ രചനയിലൂടെയും അവതരണങ്ങളിലൂടെയുമാണ് കർട്ടൻ റെയ്സർ കൂടുതൽ  പ്രസക്തമായിമാറുന്നതെന്ന് കാരയ്ക്കാമണ്ഡപം  വിജയകുമാറും അഭിപ്രായപ്പെട്ടു.

കർട്ടൻ റെയ്‌സറിൽ നടന്ന ചടങ്ങിൽ  ഡോ:എൻ സദാശിവൻ  അധ്യക്ഷത വഹിച്ചു. എൻ കെ വിജയകുമാർ,, കവിതാ വിശ്വനാഥ്, സതീഷ് പി. കുറുപ്പ്, രാജീവ്‌ തുളസിധരൻ  എന്നിവർ സംസാരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker