IndiaNEWS

‘ഗുലാബ്’ ചുഴലിക്കാറ്റ്; വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 17 കിമീ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 26 നു രാവിലെ 08 .30 ഓടെ വടക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും സമീപത്തുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉത്കടലിലുമായി 18.4 °N അക്ഷാംശത്തിലും 86 .4 °E രേഖാംശത്തിലും ഗോപാൽപുർ (ഒഡിഷ) തീരത്ത് നിന്ന് ഏകദേശം 180 കി.മീ കിഴക്കു-തെക്കുകിഴക്കും കലിംഗപട്ടണം (ആന്ധ്രാപ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 240 കി.മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് സെപ്റ്റംബർ 26 നു അർധരാത്രിയോടെ വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തു കലിംഗ പട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ ചുഴലിക്കാറ്റായിമണിക്കൂറിൽ പരമാവധി 95 km വേഗതയിൽ വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ ആരംഭിച്ചു അർധരാത്രിയോടെ പൂർണമായും കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം

സെപ്റ്റംബർ 26 ,27 തീയതികളിൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker