KeralaNEWS

മുന്‍ ഡിജിപി കെ.വി രാജഗോപാല്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി കെ.വി രാജഗോപാല്‍ നായര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം 3.30 വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഡിജിപി ആയിരുന്നു. 1962 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു. 1995 ഏപ്രില്‍ 30 മുതല്‍ 1996 ജൂണ്‍ 30 വരെ ഡിജിപി ആയിരുന്നു. വിജിലന്‍സ് മേധാവിയായും ജയില്‍ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker