KeralaNEWS

കാക്കനാട് മയക്കുമരുന്ന് കേസ്‌; പ്രതികള്‍ക്ക്‌ ശ്രീലങ്കന്‍ ബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക്‌ ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി. ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്. കടല്‍വഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജന്‍സും എന്‍.സി.ബി.യും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാക്കനാട് മയക്കുമരുന്നു കേസില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ് വംശജരാണ്. ഇവര്‍ക്ക് ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രിപ്ലിക്കെയിന്‍ സംഘത്തിന്റെ ഏജന്റുമാരുടെ ഫോണ്‍ നമ്പറുകള്‍ എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. എന്നാല്‍ ഇവിടെയെത്തി ഇവരെ പിടികൂടുക എളുപ്പമല്ല.

അതേസമയം, ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷകസംഘത്തോട് ഇവര്‍ പറഞ്ഞു.

കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ദീപേഷുമായി നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ കൊടൈക്കനാലില്‍ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഇടങ്ങളെല്ലാം അന്വേഷണം സംഘം കണ്ടെത്തി. ഇവിടെ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലില്‍ വാങ്ങാനായി അഡ്വാന്‍സ് നല്‍കിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. പിന്നീട് തര്‍ക്കംമൂലം ഈ ഇടപാട് മുടങ്ങി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker