KeralaNEWS

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; വൈകിട്ട് ആറ് മുതൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം:  വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.

സംസ്ഥാനത്ത് ഇന്നുണ്ടായത് 200 മെഗാ വാട്ടിന്റെ കുറവെന്നും കെഎസ്‌ഇബി. സംസ്ഥാനത്ത് പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവുണ്ടായതായി കെഎസ്‌ഇബി അറിയിച്ചു. വൈദ്യതി നിയന്ത്രണം ഉണ്ടാകില്ലെന്നും വകുപ്പ് മന്ത്രി അറിയിച്ചു.

ലോഡ് ഷെഡ്ഡിങ്ങോ, പവര്‍ക്കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കണമെങ്കില്‍ രാത്രിയിലുള്ള വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ നിയന്ത്രണം പാലിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു. കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റാനാവത്തതിനാൽ കേന്ദ്രപൂളിൽ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തിൽ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിൻ്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.

ഈ വിഭാഗത്തിൽ കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി തടസ്സം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ നാല് മണിക്കൂറിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker