KeralaNEWS

27 ന് കേ​ര​ളം നി​ശ്ച​ല​മാ​കും; വി​വാ​ദ കാ​ര്‍‌​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദി​ന് യു​ഡി​എ​ഫി​ന്‍റെ പിന്തുണയും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ കാ​ര്‍‌​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദി​ന് യു​ഡി​എ​ഫും പി​ന്തു​ണ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.നേ​ര​ത്തെ ഇ​ട​തു​മു​ന്ന​ണി​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഈ ​മാ​സം 27 ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ല്‍ കേ​ര​ളം നി​ശ്ച​ല​മാ​കും.

മോ​ട്ടോ​ര്‍ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും ബാ​ങ്ക് ജീ​വ​ന​ക്കാ​രു​മ​ട​ക്കം നൂ​റി​ലേ​റെ സം​ഘ​ട​ന​ക​ള്‍ ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​ത് പാ​ര്‍​ട്ടി​ക​ള്‍ നേ​ര​ത്തെ ത​ന്നെ ബ​ന്ദി​നെ അ​നു​കൂ​ലി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker