KeralaNEWS

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; നിലപാട് മുഖ്യമന്ത്രി പറഞ്ഞത് തന്നെയെന്ന് വിജയരാഘവന്‍

തിരുവനന്തപുരം:  പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയോടുള്ള മുൻ നിലപാടിൽ മാറ്റം വരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.  ഓരോ കാര്യങ്ങളും കൂടുതൽ പരിശോധിക്കുമ്പോഴാണ് കൂടുതൽ വ്യക്തത വരുക എന്നാണ് വിജയരാഘവൻ നൽകിയ മറുപടി.

പാലാ ബിഷപ്പ് വിവാദത്തില്‍ ഇടതുമുന്നണി നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെയെന്നും അതിനപ്പുറമൊരു നിലപാട് ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്‍ നേരത്തെ പറഞ്ഞത്.

തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ലെന്നും അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചു. അതിനാൽ ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ചയായില്ല.പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker