CrimeNEWS

മൂ​ന്നി​ര​ട്ടി പണം ന​ൽ​കാ​മെ​ന്ന്​ വാഗ്ദാനം ചെയ്ത് ര​ണ്ടു​കോ​ടി​ ത​ട്ടി​, സ്ത്രീയും പുരുഷനും കസ്റ്ററ്റിയിൽ

അ​ഞ്ച​ൽ: നോ​ട്ടി​ര​ട്ടി​പ്പ്​ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഷീ​ബ (42), നാ​വാ​യി​ക്കു​ളം പു​തു​ശ്ശേ​രി​മു​ക്ക് മു​ക്തി​യ​റ അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ടു​ക്കു​ന്ന തു​ക​യു​ടെ മൂ​ന്നി​ര​ട്ടി രൂ​പ ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്​ ഇ​വ​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​സ​ർ​കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട ഏ​ജ​ൻ​റു​മാ​രാ​ണ്​ ഇ​വ​രെ​ന്ന വി​വ​ര​വും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ പ​ല​രും ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി.

ഫാം ​ന​ട​ത്തു​ന്ന​വ​രെ​യും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ​യു​മാ​ണ് സം​ഘം പ്രധാനമായും വ​ല​യി​ൽ കു​ടു​ക്കു​ന്ന​ത്. ന​ൽ​കു​ന്ന തു​ക​യു​ടെ മൂ​ന്നി​ര​ട്ടി​യോ​ളം ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker