KeralaNEWS

ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച പ്രവാസിയായ ഭര്‍ത്താവ് അകത്തായി

നിലവിളികേട്ട് എത്തിയ അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ശ്രമിച്ചു വെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികളും ബഹളം വച്ചു. ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട് അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഒടികയറി

 

കൊല്ലം: ചിതറയില്‍ ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച പ്രവാസിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യതു. മര്‍ദ്ദനത്തിന് ഇരയായ സ്ത്രി പരുക്കുകളോടെ ആശുപത്രിയില്‍.

കഴിഞ്ഞ രാത്രിയിലാണ് സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായമായി മര്‍ദ്ദിച്ചത്. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. നിലവിളികേട്ട് എത്തിയ അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ശ്രമിച്ചു വെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികളും ബഹളം വച്ചു. ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട് അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഒടികയറി. അന്‍സില്‍ പിന്നാലെ പാഞ്ഞുചെന്നെങ്കിലും ബന്ധുക്കള്‍ തടഞ്ഞു

പ്രവാസിയായ അന്‍സില്‍ ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്യത് ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്തു. പത്ത് വര്‍ഷംമുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
നേരത്തെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ സംഭവത്തിലെ പ്രതികൂടിയാണ് അന്‍സില്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker