KeralaNEWS

അവയവ കച്ചവട റാക്കറ്റ് വിലസുന്നു; കിഡ്നി കച്ചവടം പൊടിപൊടിക്കുന്നു

അമ്പലപ്പുഴ പുതുവൽകോമനയിലെ വ്യാപകമായ കിഡ്നി കച്ചടവടത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിൽ ലോക് ഡൗൺ കാലത്ത് വ്യാപകമായ വൃക്ക കിഡ്നി കച്ചടവടം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

തീരദേശമേഖലയായ പുതുവൽകോമനയിൽ നിന്ന് ഏകദേശം 21 പേരാണ് ചുരുങ്ങിയ കാലത്തിനുളളിൽ കിഡ്നി കൈമാറിയത്. സ്ത്രീകളും വിധവുകളുമാണ് കിഡ്നി കൈമാറിയവരിൽ ഏറേയും. സമീപത്തെ തീരദേശ മേഖലകളിലുംകിഡ്നി കച്ചടവടം പൊടിപൊടിക്കുന്നുണ്ട് വ്യാപകമായ ഈ കിഡ്നി കച്ചടവടത്തിന് പിന്നിൽ അവയവ കച്ചവട റാക്കറ്റ് ഉണ്ടോ എന്ന സംശയവും നിലനിന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. കിഡ്നി നൽകിയവരുടെ മൊഴികളും ശേഖരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker