IndiaNEWS

ഡൽഹിയിൽ കിർഗിസ്​ യുവതി​യും മകനും കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: കിർഗിസ്താൻ സ്വദേശിയായ ഗർഭിണിയെയും ഒരുവയസ്​ പ്രായമായ മകനെയും ഡൽഹിയിൽ ഭർത്താവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ കൽക്കാജി പ്രദേശത്ത്​ ഇന്നലെ(ചൊവ്വ)യാണ്​ സംഭവം. മിസ്​കാൽ സുമാബേവയും (28) മകൻ മാനസുമാണ്​ മരിച്ചത്​. ഇരുവരുടെയും നെഞ്ചിലും മറ്റ്​ ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്​. യുവതി അഞ്ച്​​ മാസം ഗർഭിണിയായിരുന്നു.

ഭർത്താവ്​ വിനയ്​ ചൗഹാനൊപ്പം ഗ്രേറ്റർ കൈലാശിലായിരുന്നു മിസ്​കാലിന്‍റെ താമസം. ഗസ്റ്റ്​ ഹൗസുകൾ നടത്തി വരികയായിരുന്നു വിനയ്​ ചൗഹാൻ. രണ്ടുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 13 മാസമാണ്​ മകന്‍റെ പ്രായം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker