BusinessNEWS

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 35,080 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,385 രൂപയിലും പവന് 35,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ചു.

രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഓഹരി വപണിയുടെ ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണത്തിന് അനുകൂലമാണെങ്കിലും ബോണ്ട് വരുമാനവും ഡോളറും മുന്നേറിയത് സ്വര്‍ണത്തിന് വിനയായേക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker