NEWSWorld

4 ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. കോവിഡ് നേരിടാന്‍ ജോ ബൈഡന്‍ വിളിച്ച സമ്മേളനത്തില്‍ മോദി പങ്കെടുക്കും. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അഫ്ഗാന്‍ വിഷയവും ചര്‍ച്ചയാകും എന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. ഇന്ന് വൈകുന്നേരം ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി വ്യാഴാഴ്ച യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കും. ബൈഡന്‍ ഭരണകൂടം അധികാരത്തിള്‍ വന്നതിന് ശേഷം ഇതാദ്യമായാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ , വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവുമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. വൈറ്റ് ഹൗസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25ന് ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വര്‍ഷം 75-ാം സഭ വെര്‍ച്ച്വലായാണ് സംഘടിപ്പിച്ചിരുന്നത്.

ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നില്‍ വെച്ചത് ഇന്ത്യയാണ്. നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനത്തില്‍ പ്രകടമായ മാറ്റങ്ങളായിരുന്നു വരുത്തിയത്. ഉച്ചകോടിക്ക് മുന്‍പായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കയിലെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് മുന്‍പായുള്ള അടിസ്ഥാന ചര്‍ച്ചകള്‍ക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം താലിബാന്‍ തന്നെയായിരിക്കും.

ഇതിനു പുറമെ കൊറോണ വ്യാപനം, ഇന്തോ-പസഫിക് ചര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. മോദി അവസാനമായി അമേരിക്കയിലെത്തിയത് 2019 ല്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാനായാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker