KeralaNEWS

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സഹോദരപുത്രൻ വീട് കയറി വെട്ടി, കാരണം ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കം

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ബന്ധുവിന് വേണ്ടി സുമേഷിട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് വീട് കയറിയുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇടതു കൈയ്ക്ക് വെട്ടേറ്റ പ്രകാശിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവല്ല : ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് വീട് കയറിയുള്ള ആക്രമണത്തിൽ തിരുവല്ലയിലെ വേങ്ങലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.
വേങ്ങൽ ചാലക്കുഴി കുറ്റിക്കാട്ടിൽ വീട്ടിൽ കെ.വി പ്രകാശ് (45) നാണ് വെട്ടേറ്റത്. പ്രകാശിന്റെ സഹോദര പുത്രനായ സുമേഷ് ആണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ബന്ധുവിന് വേണ്ടി സുമേഷിട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് വീട് കയറിയുള്ള സംഘർഷത്തിൽ കലാശിച്ചത്.
ഇടതു കൈയ്ക്ക് വെട്ടേറ്റ പ്രകാശിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷും കുടുംബവും അടുത്തിടെ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker