IndiaNEWS

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും

കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനായ ഓം ബഹാദൂറിനെ ഒരു സംഘം കവർച്ചക്കാർ കൊലപ്പെടുത്തി. നാല് വർഷത്തിന് ശേഷം, ഈ കൊലപാതകത്തിലെയും തുടർന്നുള്ള രണ്ട് കൊലപാതകങ്ങളിലെയും കവര്‍ച്ചയിലേയും മുഖ്യപ്രതികളിൽ ഒരാളും കൊല്ലപ്പെട്ടു. ഇപ്പോഴിതാ എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ 29 കാരനായ ബി. ദിനേശ് കുമാർ ദുരൂഹമായി മരണപ്പെട്ടു

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന 29 കാരനായ കമ്പ്യൂട്ടർ ഓപ്പറേറ്റർ ബി. ദിനേശ് കുമാറിൻ്റെ ദുരൂഹ മരണത്തിൽ പോലീസ് പ്രത്യേക അന്വേഷണം നടത്തുന്നു.

എസ്റ്റേറ്റിൽ കവർച്ചയും കൊലപാതകവും നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ദുരൂഹ മരണം.

ജയലളിതയുടെ മരണശേഷം 2017 ഏപ്രിലിൽ മാസത്തിലാണ് കോടനാട് എസ്റ്റേറ്റില്‍ കവർച്ചയും കൊലപാതകവും നടന്നത്. സംഭവത്തിന് ശേഷം ജൂലൈയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന നീലഗിരി നടുഹട്ടി ബി. ദിനേശ് കുമാർ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് പുറത്തു വന്ന വിവരം. കവർച്ചയുടെയും കൊലപാതകത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ദിനേശ് കുറിന്റെ കയ്യില്‍ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

2017 ഏപ്രിൽ 24 ന് കോടനാട് എസ്റ്റേറ്റിൽ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ഓം ബഹാദൂറിനെ ഒരു സംഘം കവർച്ചക്കാർ കൊലപ്പെടുത്തി. നാല് വർഷത്തിന് ശേഷം, ഈ കൊലപാതകത്തിലെയും തുടർന്നുള്ള രണ്ട് കൊലപാതകങ്ങളിലെയും കവര്‍ച്ചയിലേയും മുഖ്യപ്രതികളിൽ ഒരാളും കൊല്ലപ്പെട്ടു.

എന്നാൽ വർഷങ്ങൾക്കു മുൻപ് നടന്ന കവർച്ചയ്ക്കും കൊലപാതകത്തിനും ഡി.എം.കെ തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് എ.ഐ.എ.ഡി.എംകെയുടെ ആരോപണം.
ഇത് സംബന്ധിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും സംസ്ഥാന നിയമസഭ സാക്ഷ്യം വഹിച്ചു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്റെ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന് എ.ഐ.എ.ഡി.എം.കെ ആരോപിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker