KeralaNEWS

കുമരകത്തിന്റെ അഭിമാനം, മനോജ് എന്ന ഈ പോലീസുകാരൻ

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസിൽ നിന്ന് മനോജ് കുറ്റാന്വേണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഹോണർ ‘ സ്വീകരിച്ചു. മൂന്നാം തവണയാണ് മനോജ് ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങുന്നത്

സഞ്ചാരികളുടെ പറുദീസ എന്നു വാഴ്ത്തപ്പെടുന്ന കുമരകം ഗ്രാമത്തിന് മനോജ് എന്ന പോലീസുകാരൻഅ ഭിമാനമായി മാറുന്നു.

മൂന്നാം തവണയും കുറ്റാന്വേണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഹോണർ നേടിയിരിക്കുന്നു ഈ കുമരകംകാരൻ. പത്തിൽ വീട്ടിൽ മനോജ് എന്ന പോലീസുകാരനാണ് നാടിന് അഭിമാനമായി മാറിയത്.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസിൽ നിന്ന് മനോജ് കുറ്റാന്വേണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഹോണർ ‘ സ്വീകരിച്ചു. മൂന്നാം തവണയാണ് മനോജ് ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങുന്നത്. കോട്ടയം താഴത്തങ്ങാടിയിൽ ദമ്പതികളെ കൊലപ്പെടുത്തി സ്വർണ്ണവും കാറും കവർച്ച ചെയ്ത കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ മികവിനാണ് മൂന്നാമത് അംഗീകാരം ലഭിച്ചത്.

2017 ലാണ് ആദ്യമായി ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങിയത്. കോട്ടയം കഞ്ഞിക്കുഴിയിൽ ആംഗ്ലോ ഇന്ത്യൻ സ്വദേശിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയെ ആന്ധ്രയിലെ വാറങ്കലിലുള്ള നക്സൽ ഗ്രാമത്തിൽ നിന്നും പിടികൂടിയതിനും ,രണ്ടാമത് 2019 ൽ കോട്ടയം കെ.എസ്.ആർ.ടി.സിക്ക് സമീപം ഫ്ലാറ്റിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി പണം കവർന്ന കേസിലെ പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയതിനുമാണ് ബഹുമതി ലഭിച്ചത്.

നാളിതുവരെ സർക്കാരും ഡിപ്പാർട്ട്മെൻ്റും വിവിധ കേസുകളുടെ അന്വേഷണത്തിൻ്റെ ഭാഗമായി 2012 ൽ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ , സംസ്ഥാന പോലിസ് മേധാവിയുടെ മൂന്ന് ബാഡ്ജ് ഓഫ് ഹോണർ, ജില്ലാ പോലിസ് മേധാവിയുടെ പ്രശംസാപത്രവും കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഡിറ്റക്ടീവ് പോലീസ് ഓഫീസർക്കുള്ള അവാർഡ്. 265 ഗുഡ് സർവ്വീസ് എന്നിവയാണ് ഈ കുമരകം സ്വദേശിയുടെ സമ്പാദ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker