KeralaNEWS

വാഹന പരിശോധനക്കിടെ 12 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ 12 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള വീട്ടില്‍ റിയാസ് (24), പാച്ചല്ലൂര്‍ പനത്തുറ പള്ളിനട വീട്ടില്‍ രാഹുല്‍ (24) എന്നിവരാണ് പിടിയിലായത്.

പെരുങ്ങുഴിയില്‍ നടന്ന പോലീസ് വാഹന പരിശോധനക്കിടെ ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായവരാണ്.

കേരളാ- തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്‍പ്പനക്കായി ചിറയിന്‍കീഴ് എത്തിച്ചത്. കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാല്‍പ്പത്തിനായിരം രൂപക്കാണ് ഇവര്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായവരില്‍ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker