LocalNEWS

ഒരുമാറ്റവുമില്ലാതെ വാട്ടര്‍ അതോറിറ്റി; ആധുനിക നിലവാരത്തില്‍ പണിത വളകോട്-പരപ്പ് റോഡ് കുത്തിപ്പൊളിച്ചു

ഉപ്പുതറ: റോഡ് പണിതീര്‍ന്നതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചു. വളകോട്-പരപ്പ് റോഡാണ് ടാറിങ്ങും കോണ്‍ക്രീറ്റും കഴിഞ്ഞ ഉടനെ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്. വളകോട്- പരപ്പ് റോഡ് കോടികള്‍ മുടക്കിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചത്. റോഡിന്റെ ടാറിങും കോണ്‍ക്രീറ്റും കഴിഞ്ഞതിനു പിന്നാലെയാണ് വാട്ടര്‍ അതോറിറ്റിയുടെ െപെപ്പ് പൊട്ടിയത്. െപെപ്പിന്റെ അറ്റകുറ്റപ്പണിക്കായാണ് റോഡ് കുത്തിപ്പൊളിച്ചത്.

റോഡ് നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ കാലഹരണപ്പെട്ട െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് പൊതുമരാമത്ത് എ.ഇ വാട്ടര്‍ അതോറിറ്റി എ.ഇക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി മുഖവിലക്കെടുത്തില്ല. റോഡിന്റെ ബി.എം. ചെയ്തപ്പോള്‍ തന്നെ െപെപ്പ് പൊട്ടിയൊലിച്ചിരുന്നു. ഇതിന്റെ ആദ്യ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ അടുത്തഭാഗം പൊട്ടി. തല്‍കാലം റോഡ് പണി നിര്‍ത്തി െപെപ്പ് മാറാന്‍ സമയം നല്‍കിയെങ്കിലും വാട്ടര്‍ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല.

റോഡിന്റെ ടാറിങ് പൂര്‍ത്തിയാകുകയും െസെഡ് കോണ്‍ക്രീറ്റ് കൂടി പൂര്‍ത്തിയായപ്പോള്‍ വീണ്ടും െപെപ്പ് പൊട്ടി. ഇതിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാനായാണ് റോഡിപ്പോള്‍ കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ ബൂസ്റ്റര്‍ ടാങ്കിലേക്കുപോകുന്ന െപെപ്പ് പൊട്ടി ജലം പാഴാക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതുകാരണം മേച്ചേരിക്കട ഭാഗത്ത് കുടിവെള്ളം എത്താതായിട്ട് മാസങ്ങളായി. ഇതോടെ കോടികള്‍ മുടക്കി നിര്‍മിച്ച റോഡാണ് സഞ്ചാരയോഗ്യമല്ലാതാകാന്‍ പോകുന്നത്.

 

Back to top button
error: