LIFESocial Media

സൈബര്‍ ആക്രമണം നേരിടുന്ന സയനോരക്ക് പിന്തുണയുമായി സിത്താരയും സുഹ്യത്തുകളും, വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ അധിക്ഷേപം

സൈബര്‍ ആക്രമണം നേരിടുന്ന സയനോരക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെ അധിക്ഷേപം. സയനോരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിത്താര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുവക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് അധിക്ഷേപങ്ങള്‍ ഉയരുന്നത്. നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും, എല്ലാവരും ചിത്രചേച്ചിയെ കണ്ടുപഠിക്കണം എന്നുമാണ് ഒരു കമന്റ്. ആരും ശ്രദ്ധിക്കാത്തതുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴികള്‍ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ വീഡിയോ കണ്ടിട്ട് സയനോരയെ വീണ്ടും ട്രോളിയതാണെന്നാ തോന്നുന്നത് എന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സയനോര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുകള്‍വെക്കുന്ന വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. വീഡിയോയില്‍ സയനോരക്ക് പുറമെ ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരുമാണ് ഉണ്ടായിരുന്നത്.

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് ഒരു വിഭാഗംആളുകളുടെ പ്രശ്‌നം. ഷോട്ട്‌സ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും ഇത്തരം പാരാമശങ്ങള്‍ വന്നിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker