LIFEMovie

മനം മയക്കുന്ന സ്റ്റൈലിഷ് ലുക്കുള്ള ഫോട്ടോകളുമായി മാളവിക മോഹൻ

'പട്ടം പോലെ' 'നിർണായകം' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും സിനിമ വേണ്ടത്ര ഹിറ്റായില്ല.എത്ര പ്രതിഭയുള്ള നായികയാണെങ്കിലും സിനിമയുടെ സാമ്പത്തിക വിജയത്തെ ആശ്രയിച്ചിരിക്കും ആ താരത്തിൻ്റെ ഭാവി

 

‘പട്ടം പോലെ’ സിനിമയിലെ റിയായെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. മാളവിക മോഹൻ അരങ്ങേറ്റം കുറിച്ച ആ ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ.
ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യ സംവിധാന സംരംഭമായ ‘പട്ടം പോലെ’ 2013ലാണ് തീയേറ്ററുകളിലെത്തിയത്. ‘പട്ടം പോലെ’യിലെ റിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. പക്ഷേ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.
പിന്നീട് ആസിഫ് അലിയുടെ നായികയായി ‘നിർണ്ണായകം’ എന്ന ചിത്രത്തിൽ അഭിനയിച്ചു.
ഈ ചിത്രത്തിലെ അഭിനയത്തിന് ‘ജേസി അവാർഡി’ന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. പക്ഷേ ‘നിർണ്ണായക’വും ഹിറ്റ് ലിസ്റ്റിൽ പ്രവേശിച്ചില്ല.


പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.
കന്നഡ സിനിമയായ ‘നാനു മട്ടു വരലക്ഷ്മി’യിൽ മുഖ്യ റോളായ വരലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കന്നഡത്തിൽ അരങ്ങേറി.
പിന്നെ ചെയ്ത ‘ദി ഗ്രേറ്റ് ഫാദർ’ എന്ന മലയാള ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് താരം ചെയ്തത്.
പക്ഷേ ഈ ചിത്രങ്ങളൊന്നും വൻ ഹിറ്റുകളായില്ല എന്നത് താരത്തിൻ്റെ ദൗർഭാഗ്യം.


എത്ര പ്രതിഭയുള്ള നായികയാണെങ്കിലും സിനിമയുടെ സാമ്പത്തിക വിജയത്തെ ആശ്രയിച്ചിരിക്കും ആ താരത്തിൻ്റെ ഭാവി.

സിനിമകൾക്ക് പുറമേ പരസ്യങ്ങളിലും താരം അഭിനയിക്കുന്നു. ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യങ്ങൾ പ്രശസ്തമാണ്.

ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് സ്വദേശമെങ്കിലും താരം വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളജിൽ നിന്നാണ് മാളവിക മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതത്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളുമെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. ആരാധക കമൻ്റുകൾ വേണ്ടുവോളം ഈ ഫോട്ടോകൾ നേടുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker