KeralaNEWS

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മക്ക് ബസ് ഇടിച്ച് ദാരുണാന്ത്യം

ബൈക്കിനെ മറികടന്ന് കയറിയ ബസ് ഇരുവരെയും തട്ടിവീഴ്ത്തി. സോഫി ബസിന് അടിയിലേക്കാണ് വീണത്. പുറത്തേക്ക് വലിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകാതെ മരിച്ചു. ഇടതുവശത്തേക്കു തെറിച്ചു വീണ ഷെബിന് പരുക്കില്ല

ശൂരനാട്: ദേശീയ പാതയില്‍ വേണാട് ബസ് ഇടിച്ച് മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് തെങ്ങുംതുണ്ടില്‍ പുത്തന്‍വീട്ടില്‍ ബാബുവിന്റെ ഭാര്യ സോഫി(50)ആണ് മരിച്ചത്. മകന്‍ ഷെബിനാണ് ഒപ്പമുണ്ടായിരുന്നത്.

വൈകിട്ട് ആറിന് ആനയടി പേപ്പട്ടിമുക്കിന് സമീപമാണ് അപകടം. ബൈക്കിനെ മറികടന്ന് കയറിയ ബസ് തട്ടിവീഴ്ത്തുകയായിരുന്നു ഇരുവരെയും. സോഫി ബസിന് അടിയിലേക്കാണ് വീണത്. ബസിനടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടതുവശത്തേക്കു തെറിച്ചു വീണ ഷെബിന് പരുക്കില്ല. വള്ളികുന്നത്തെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു സോഫിയും മകനും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker