KeralaNEWS

യഥാർത്ഥ ഭാഗ്യവാൻ രംഗത്ത്, 12 കോടി അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലന്

ഓട്ടോ ഡ്രൈവറായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിൽ കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ വഴിത്തിരിവ്

കൊച്ചി: അഭ്യൂഹങ്ങൾക്കും അവകാശവാദങ്ങൾക്കുമൊടുവിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനാണെന്ന് സ്ഥിരീകരിച്ചു.

ഓട്ടോ ഡ്രൈവറായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിൽ കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ വഴിത്തിരിവ്.

തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽ നിന്ന് തന്നെയാണ് ജയപാലൻ ടിക്കറ്റെടുത്തത്. പത്താം തിയതിയാണ് ജയപാലൻ ടിക്കറ്റെടുത്തത്. മറ്റൊരു ലോട്ടറി എടുത്തപ്പോൾ 5000 രൂപ സമ്മാനം കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജൻസിയിൽ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാൻസി നമ്പറായ ഈ ടിക്കറ്റും എടുത്തു. ഇന്നലെ വൈകിട്ട് വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചെന്ന് ബോധ്യമായി.
പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.

ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നൽകിയ രസീതും ജയപാലൻ മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടുമെന്നു ജയപാലൻ പറഞ്ഞു.

ഗൾഫിൽ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിക്കാണ് സമ്മാനം അടിച്ചതെന്ന് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ യഥാർഥ വിജയി രംഗത്തെത്തിയതോടെ മറ്റെല്ലാ അവകാശവാദങ്ങൾക്കും അർത്ഥമില്ലാതായി തീർന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker