IndiaNEWS

ബിനീഷ് കോടിയേരിയെ വെളിച്ചം കാണിക്കില്ലെന്നുറച്ച് ഇ.ഡി, ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുമായി കോടതിയിൽ

ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗൾഫിൽ പോയി വിവിധ ബിസിനസുകൾ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരി വാദിക്കുന്നതെങ്കിലും ഇതിനൊന്നും തെളിവോ രേഖകളോ സമർപ്പിച്ചിട്ടില്ല

 

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ വീണ്ടും എതിർത്ത് ശക്തമായ വാദങ്ങളാണ് ഇ.ഡി കർണാടക ഹൈക്കോടതിയിൽ ഉന്നയിച്ചത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ സമർപ്പിക്കാതെ കോടികൾ ഒഴുക്കിയെന്നുമാണ് പ്രധാന ആരോപണങ്ങൾ.

കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ട്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ സുഹൃത്ത് അരുൺ എന്നിവരെ ചോദ്യം ചെയ്യാനായി പലതവണ വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങൾ നടത്തിയത് അനിക്കുട്ടനാണ്. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയെ അറിയിച്ചത്.

ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗൾഫിൽ പോയി വിവിധ ബിസിനസുകൾ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരി വാദിക്കുന്നതെങ്കിലും ഇതിനൊന്നും തെളിവോ രേഖകളോ സമർപ്പിക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചു.ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ബിനീഷ് ജയിലിൽ തന്നെയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker