IndiaNEWS

സൈനിക യൂണിഫോം ധരിച്ച് തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പകർത്തി പാക്‌ ചാരസംഘടനയ്ക്ക്, രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

അതിർത്തിയിലെ സൈനിക പോസ്റ്റുകൾ, ബാർമർ മിലിട്ടറി സ്റ്റേഷൻ, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇയാൾ പാക് ഏജൻസികൾക്ക് കൈമാറിയത്. സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനിക യൂണിഫോം അണിഞ്ഞാണ് ഈ ചിത്രങ്ങൾ പകർത്തിയത്

  1. ബെംഗളൂരു: പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ പകർത്തിയ വ്യക്തി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര റാത്തോഡിനെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മിലിട്ടറി ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിതേന്ദ്ര റാത്തോഡിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു വസ്ത്ര നിർമാണശാലയിൽ ജോലിചെയ്യുകയാണ് ഇയാൾ. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ ഏജൻസികൾക്ക് ഇയാൾ ചിത്രങ്ങൾ കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇയാൾ വാട്സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അതിർത്തിയിലെ സൈനിക പോസ്റ്റുകൾ, ബാർമർ മിലിട്ടറി സ്റ്റേഷൻ, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇയാൾ പാക് ഏജൻസികൾക്ക് കൈമാറിയത്. സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനിക യൂണിഫോം അണിഞ്ഞാണ് ഈ ചിത്രങ്ങൾ പകർത്തിയതെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker