NEWS

കഥാകൃത്ത് ബാബു കുഴിമറ്റം മരിച്ചതായി വ്യാജ വാർത്ത

കൊച്ചി: കഥാകൃത്തും പത്രപ്രവർത്തകനും കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ മുൻ മേധാവിയുമായ ബാബു കുഴിമറ്റം മരിച്ചതായി വ്യാജ വാർത്ത.ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയ വഴിയാണ് വാർത്ത പരന്നത്.ഒടുവിൽ കഥാകൃത്ത് തന്നെ ഇപ്പോൾ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്.
കൂട്ടുകാരേ ആ മരണവാർത്ത തെറ്റാണ് …..
********************************************
ഞാൻ മക്കളോടും കൊച്ചുമക്കളോടുമൊപ്പം കൊച്ചിയിലുണ്ട് ;
പനങ്ങാട് കായൽത്തീരത്ത് മെറിഡിയൻ ഗ്രൂപ്പ്പണിതീർത്ത  ബ്ലൂവാട്ടേഴ്സ് ഫ്ലാറ്റിലെ അവരുടെ വീട്ടിൽ.
പ്രിയ  സ്നേഹിതനും പ്രശസ്ത സിനിമാ സംവിധായകനുമായ ജോഷിയും (Joshy Mathew) ആർട്ടിസ്റ്റ് സുജാതനും ചേർന്ന് ഫോണിൽ വിളിക്കുമ്പോളാണു –
സോഷ്യൽ മീഡിയയിൽ പ്രചരിച്ച എന്റെ മരണം ഞാൻ പോലും അറിയുന്നത്…. !

Back to top button
error: