KeralaNEWS

രാത്രിയില്‍ ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി പണം ആവശ്യപ്പെട്ട് യാത്രികനെ ആക്രമിച്ചു-തല അടിച്ചുപൊട്ടിച്ചതായി പരാതി

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അടിച്ചു പൊട്ടിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിം എന്ന 47 കാരണാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ലിഫ്ട് ചോദിച്ച്‌ ബൈക്കില്‍ കയറിയ ശേഷമായിരുന്നു നെട്ടയം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ അതിക്രമം. ഇന്നലെ രാത്രി 8മണിയോടെ പട്ടം പ്ലാമൂടാണ് സംഭവം.

പി എം ജിയില്‍ വച്ച്‌ സലിം ഓടിച്ചിരുന്ന ബൈകില്‍ ലിഫ്റ്റ ചോദിച്ച്‌ കയറിയ യുവതിയോട് പ്ലാമൂട് എത്തിയപ്പോള്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തനിക്ക് 500 രൂപ വേണമെന്ന് യുവതി സലീമിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതോടെ യുവതി സലീമിന്റെ കഴുത്തില്‍ മുറുകെ പിടിച്ച്‌ ആക്രമിക്കുകയായിരുന്നു.

അസഭ്യം വിളിച്ചശേഷം ചെരുപ്പ് ഊരിയെടുത്ത് സലീമിന്റെ തലയില്‍ പലവട്ടം അടിച്ചു. ചെരുപ്പിലുണ്ടായിരുന്ന ആണി തലയില്‍ തറച്ചതോടെ തലപൊട്ടി ചോര ഒഴുകി. ആക്രമണം തുടര്‍ന്നതോടെ സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി യുവതിയെ പിടിച്ചു പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സലീമിന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ യുവതി നെട്ടയം സ്വദേശിയാണെന്നാണ് വിവരം.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker