LIFEMovie

ഋതേഷ് ഇനി തമിഴിൽ നായകൻ

 

ഉടൻ റിലീസിനൊരുങ്ങുന്ന
അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത ” തീ ” എന്ന ചിത്രത്തിലെ പരുക്കൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋതേഷ് ഇനി തമിഴിൽ നായകൻ.
ചിത്രത്തിലെ “ധീരം.. വീരം…” എന്ന ഗാനം നിമിത്തമാണ് തമിഴ് സിനിമയിലെ നായക പദവി ഋതേഷിനെ തേടിവന്നത്.

അതിസാഹസികനും ഭയങ്കരനുമായ ‘ഘടോൽക്കചൻ’ എന്ന കഥാപാത്രത്തിന്റെ രൂപ ഭാവ ചലനങ്ങളെ ഉജ്ജ്വലമായി പകർന്നാടിയ തീ യിലെ തീം സോംഗ്, തമിഴ്നാട്ടിലെ ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതാണ് ഋതേഷിന് ഗുണമായത്. തമിഴ്നാട് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ യൂ ക്രിയേഷൻസാണ് അനിൽ വി.നാഗേന്ദ്രന്റെ വിശാരദ് ക്രിയേഷൻസിനോടൊപ്പം ചേർന്ന് ” തീ “എന്ന ചിത്രം നിർമ്മിച്ചത്.

വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ ഇതുവരെ പുറത്തു വന്ന തീ യിലെ ഗാനങ്ങളെല്ലാം വമ്പിച്ച ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. അനിൽ വി.നാഗേന്ദ്രൻ രചിച്ച് അഞ്ചൽ ഉദയകുമാർ ഈണമിട്ട് ശ്രീകാന്ത്, ആർ.കെ. രാമദാസ്, മണക്കാട് ഗോപൻ, കലാഭവൻ സാബു എന്നീ പ്രഗത്ഭ ഗായകർ ഒന്നിച്ചു പാടിയ “ധീരം.. വീരം..” എന്ന ത്രസിപ്പിക്കുന്ന ഒരൊറ്റ ഗാനം തന്നെ അഭിനേതാവിന് തമിഴിൽ നായക പദവി നേടിക്കൊടുത്തിരിക്കുകയാണ്.
യൂ ക്രിയേഷൻസിന്റെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഈ ഗാനത്തിനും ഋതേഷിനും വലിയ അഭിനന്ദനമാണ് ലഭിച്ചത്.

. യുവ എം.എൽ.എ മുഹമ്മദ് മുഹസിനെയും സാഗരയെയും നായകനും നായികയുമായി അവതരിപ്പിക്കുന്ന തീ യിൽ, അധോലോക നായകന്റെ മാരകലുക്കിലാണ് ജനപ്രിയ നടൻ ഇന്ദ്രൻസ്.

പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, ഉല്ലാസ് പന്തളം, ഗായകൻ ഉണ്ണി മേനോൻ, അരിസ്റ്റോ സുരേഷ്, പയ്യൻസ് ജയകുമാർ, വി.കെ. ബൈജു, ആർട്ടിസ്റ്റ് സുജാതൻ, കോബ്രാ രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവരോടൊപ്പം കെ.സുരേഷ്കുറുപ്പ് എക്സ് എം.പി., കെ.സോമപ്രസാദ് എം.പി., സി.ആർ. മഹേഷ് എം.എൽ.എ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker