KeralaNEWS

ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മരിച്ചു

വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ മു​ങ്ങിക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

എറണാകുളം: കു​ളി​മു​റി​യി​ൽ വെ​ള്ളം നി​റ​ച്ചു​വ​ച്ച ബ​ക്ക​റ്റി​നു​ള്ളി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. സൗ​ത്ത് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​നാ​യി​ക്കു​ളം പു​ലി​മു​റ്റ​ത്ത് പ​ള്ള​ത്ത് മ​ഹേ​ഷി​ന്‍റെ മ​ക​ൾ മീ​നാ​ക്ഷി​യാ​ണ് മ​രി​ച്ച​ത്.

ഇന്നലെ ഉച്ചതിരിഞ്ഞ് ​ കു​ഞ്ഞി​ന്‍റെ അ​മ്മ സോ​ന​യു​ടെ ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ മു​ങ്ങിക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ: ഉ​ണ്ണി​ക്കു​ട്ട​ൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker