LIFEMovie

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്; ‘ഭ്രമം’ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഒക്ടോബര്‍ 7ന് മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസായാണ് ചിത്രമെത്തുന്നത്. ജിസിസി രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസായും അതേദിവസം തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം എത്തും.

ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുന്‍പ് പരീക്ഷിച്ചിട്ടുള്ള രീതി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്കും കൊണ്ടുവരികയാണ്. ഹോളിവുഡില്‍ പോയ വര്‍ഷങ്ങളില്‍ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്റെ ‘രാധെ’ ആണ്. ആഗോള തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത് ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ 5 എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു.

ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘അന്ധാധുനി’ന്റെ റീമേക്ക് ആണ് ഈ ചിത്രം. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എ പി ഇന്റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരനിരകള്‍.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker