IndiaNEWS

ഡെയ്‌സി എബ്രഹാമിന് ഫ്ലോറൻസ് നൈറ്റിംഗിൾ അവാർഡ്

ബി.എസ്‌.സിയിലും എം.എസ്‌.സി നഴ്സിങ്ങിലും യൂണിവേഴ്സിറ്റി റാങ്ക് നേടിയ ഡെയ്‌സി എബ്രഹാം ദക്ഷിണ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ക്വാണ്ടിറ്റി സർക്കിൾ കൺവെൻഷനിൽ ടീം ലീഡറായി ഇന്ത്യയെ പ്രതിനിധീകരിച്ചു

ന്യൂഡൽഹി: നേഴ്സിങ് മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഫ്ലോറൻസ് നൈറ്റിംഗിൾ അവാർഡിന് ഡെയ്‌സി എബ്രഹാം അർഹയായി. കോട്ടയം പാല സ്വദേശിനിയാണ്.

വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന സമ്മേളനത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് ഡെയ്‌സി എബ്രഹാമിന്
പുരസ്കാരം നൽകിയത്.
പി.ജി കോളേജ് ഓഫ് നഴ്‌സിംഗ് ഭിലായ് സിജിയിലെ പ്രൊഫസറാണ് ഡെയ്‌സി എബ്രഹാം.

2020, 2021 ലെ വേൾഡ് പീഡിയാട്രിക്സ് കോൺഫറൻസിൽ സ്പീക്കറായും ഡെയ്സിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ബി.എസ്‌.സിയിലും എം.എസ്‌.സി നഴ്സിങ്ങിലും യൂണിവേഴ്സിറ്റി റാങ്ക് നേടി. ദക്ഷിണ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ക്വാണ്ടിറ്റി സർക്കിൾ കൺവെൻഷനിൽ ടീം ലീഡറായി ഇന്ത്യയെ പ്രതിനിധീകരിച്ചു. മുംബൈയിലും കൊൽക്കത്തയിലും NCQC- ൽ ഡെയ്സിക്ക് മികച്ച അവാർഡുകൾ ലഭിച്ചു. പ്രാദേശിക തലത്തിൽ ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ 4 അവാർഡുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ ജേണലുകളിൽ 14 പ്രസിദ്ധീകരണങ്ങൾ ഉണ്ട്. 12 ദേശീയ, 8 സംസ്ഥാന തല ശിൽപശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യൻറെയിൽവേ ഉദ്യോഗസ്ഥൻ എബ്രഹാം മാത്യുവാണ് ഭർത്താവ്. സോഫ്റ്റ്‌വെയർ എഞ്ചിനിയറാന്മാരായ ഡെന്നിസ് എബ്രഹാം,ഡെൻസൻ എബ്രഹാം എന്നിവർ മക്കൾ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker