LIFEMovie

‘കോശി കുര്യൻ’ തെലുങ്കിൽ ‘ഡാനിയൽ ശേഖർ’; റാണയുടെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

പൃഥ്വിരാജിനേയും ബിജുമേനോനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേയ്ക്ക് ഭീംല നായകിലെ റാണ ദഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഡാനിയല്‍ ശേഖര്‍ എന്നാണ് തെലുങ്കില്‍ കഥാപാത്രത്തിന്റെ പേര്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് തെലുങ്കില്‍ റാണ അവതരിപ്പിക്കുന്നത്. റാണയുടെ ചിത്രത്തിലെ ലുക്ക് സെപ്റ്റംബര്‍ 20ന് പുറത്ത് വിടും.

ഭീംല നായക് എന്ന പേരില്‍ തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് പവന്‍ കല്യാണാണ്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങും പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഏറെ മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ റീമേയ്ക്ക് ഒരുങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker