NEWS

ബിജെപിയുടെ തലതിരിഞ്ഞ നയം;സൈന്യത്തിൽ ചേരാൻ ആഗ്രഹച്ചിരുന്ന യുവാവ് വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: സൈന്യത്തില്‍ ചേരുകയായിരുന്നു വാറങ്കല്‍ സ്വദേശി ദാമോദര്‍ രാകേഷിന്‍റെ സ്വപ്‌നം.എന്നാല്‍ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ദാമോദര്‍ ഇനിയില്ല.തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പില്‍ ഇല്ലാതായത് ഒരു ചെറുപ്പക്കാരന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്.
വഖാനാപുരം ദബിര്‍പേട്ട സ്വദേശികളായ കുമാരസ്വാമി-പൂലമ്മ ദമ്ബതികളുടെ മകനാണ് ഇരുപത്തിമൂന്നുകാരനായ ദാമോദര്‍ രാകേഷ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ദാമോദര്‍.

ആറ് മാസം മുൻപ് നടന്ന ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലിയില്‍ കായിക ക്ഷമത പരീക്ഷ പാസായ ദാമോദര്‍ എഴുത്ത് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം.

 

 

വെളളിയാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ പൊലീസിന്‍റെ വെടിയേറ്റ ദാമോദറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ പോവുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് ആ ഇരുപത്തിമൂന്നുകാരന്‍ വീട്ടില്‍ നിന്ന് പോയത്. ഒടുവില്‍ കുടുംബത്തിനെ തേടിയെത്തിയത് മകന്‍ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തയും.

Back to top button
error: