LIFEMovie

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസിനൊരുങ്ങി പൃഥ്വിരാജിന്റെ ‘ഭ്രമം’

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസിനൊരുങ്ങി പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഭ്രമം’. തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും ഒരേ ദിവസം റിലീസ് ചെയ്യുന്നതിനെയാണ് ഹൈബ്രിഡ് റിലീസ് എന്ന് പറയുന്നത്. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുന്‍പ് പരീക്ഷിച്ചിട്ടുള്ള രീതി മലയാളത്തിലേക്കും കൊണ്ടുവരികയാണ്.

ജിസിസി രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസ് ആണ് ചിത്രം. അതേദിവസം തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം എത്തും. യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോളിവുഡില്‍ പോയ വര്‍ഷങ്ങളില്‍ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്റെ ‘രാധെ’ ആണ്. ആഗോള തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത് ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ 5 എന്ന പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker