CrimeNEWS

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന; 2 യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന 2 യുവാക്കള്‍ അറസ്റ്റില്‍. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എസ്‌ഐ വി.വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് കിലോയോളം കഞ്ചാവും പിടിച്ചെടുനത്തു. പ്രതി ആനന്ദിന് മുന്‍പ് കസബ പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അന്‍പതിനായിരം രൂപയോളം വിലവരും.

അതേസമയം, വെള്ളിപറമ്പിലും മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പലതവണ പൊലീസില്‍ പരാതി അറിയിച്ചിരുന്നു. പ്രത്യേകിച്ച് ഉമ്മളത്തൂര്‍ നാല് സെന്റ് കോളനിയില്‍ പുറത്തു നിന്ന് നിരവധി യുവാക്കള്‍ അസമയത്ത് ന്യൂജെന്‍ ബൈക്കുകളില്‍ എത്താറുണ്ടായിരുന്നു. സംശയം തോന്നി ഇത് ചോദ്യം ചെയ്തപ്പോള്‍ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ ബെന്നി ലാല്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker