KeralaNEWS

പാറമട ഉടമയ്ക്ക് പരാതി ചോര്‍ത്തി കൊടുത്ത ചിറ്റാര്‍ എസ്.ഐക്കും പോലീസുകാര്‍ക്കും ‘പണി കിട്ടി’

ചിറ്റാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഖനനം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെ പരാതിക്കാരനായ ബിജുവിന് നേരെ ക്വാറി ഉടമയുടെ വധഭീഷണിയും വന്നു

 

ചിറ്റാർ: അനധികൃത പാറഖനനം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകൻ്റെ പരാതി പാറമട ഉടമയ്ക്ക് ചോര്‍ത്തി കൊടുത്ത ചിറ്റാര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
എസ്.ഐ സാജു പി ജോര്‍ജ്, സി.പി.ഒ മാരായ സച്ചിന്‍, രതീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി വരുന്നുണ്ടെന്നറിഞ്ഞ് സ്ഥലം മാറ്റം വാങ്ങി പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കെയാണ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചത്.

പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിന് പറമട ഉടമയുടെ വധഭീഷണിയും നേരിടേണ്ടി വന്നു. ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജിയുടെയും മറ്റു വകുപ്പുകളുടെയും അനുമതിയില്ലാതെ പോലീസിൻ്റെയും മറ്റ് ചില ഉന്നതരുടെയും ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജു പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ഇല്ലാതെ വന്നപ്പോഴാണ് 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം കിട്ടിയ ചിറ്റാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഖനനം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെ പരാതിക്കാരനായ ബിജുവിന് നേരെ ക്വാറി ഉടമയുടെ വധഭീഷണിയും ഉണ്ടായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker