KeralaNEWS

കണ്ണീരോടെ കാത്തിരിക്കുകയാണ് തോമസ്, മരിക്കുന്നതിനു മുമ്പ് സ്വന്തം മക്കളെയും ഭാര്യയെയും ഒന്ന് കാണാൻ

മുൻകോപക്കാരിയായ ഭാര്യയുമായുണ്ടായ നിസാര പ്രശ്നത്തിൻ്റെ പേരിൽ തോമസ് വീടിന് പുറത്തായി. പിന്നെ നീണ്ട പത്ത്മുപ്പതു വർഷമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ അലയുകയായിരുന്നു അയാൾ. ചെയ്യാത്ത ജോലികളൊന്നുമില്ല. പ്രായം കടന്നു പോകുന്തോറും പലരും നിർബന്ധിച്ചു, മറ്റൊരു വിവാഹം ചെയ്യാൻ. പക്ഷ അതിന് വഴങ്ങിയില്ല തോമസ്. കാരണം അയാൾക്ക് ഭാര്യയേയും മക്കളേയും ജീവനായിരുന്നു

ആലപ്പുഴ: നഗരസഭയുടെ ആലിശ്ശേരി അനാഥമന്ദിരത്തിൽ തോമസ് വർഗീസ് എന്ന 67കാരൻ നിറമിഴികളോടെ കാത്തിരിക്കുന്നത് കണ്ണടയുന്നതിനു മുമ്പ് ഭാര്യയേയും മകളെയും ഒന്ന് കാണാൻ വേണ്ടി മാത്രമാണ്.

40വർഷം മുമ്പ് കൊല്ലം ജില്ലയിലെ ചവറ കോവിൽതോട്ടം, മേക്കാട് റോസ് വില്ലയിൽ അയോണയെ തോമസ് വർഗീസ് ജീവിതപങ്കാളിയാക്കി. ചെറിയ പിണക്കവും അതിലേറെ ഇണക്കങ്ങളുമായി അവരുടെ ദാമ്പത്യ ജീവിതം മുമ്പോട്ടു പോയി. ഇതിനിടയിൽ രണ്ട് ആൺമക്കളുണ്ടായി. സേവ്യയറും ജോണിയും.പ്രത്യേക ജോലിയെന്നില്ല കിട്ടുന്ന എല്ലാ പണികളും തോമസ് ചെയ്യും. അതുകൊണ്ടു തന്നെ കുടുംബത്തിൽ ഒരിക്കലും പട്ടിണിയുണ്ടായിരുന്നില്ല. മക്കൾക്ക് 12 ഉം 13 ഉം പ്രായമെത്തിയപ്പോഴാണ് അൽപം മുൻകോപക്കാരിയായ ഭാര്യയുമായുണ്ടായ നിസാര പ്രശ്നത്തിൻ്റെ പേരിൽ തോമസ് വീടിന് പുറത്താകുന്നത്.

ഭാര്യയുടെ പേരിലായിരുന്നു വീട്. പിന്നെ നീണ്ട പത്ത്മുപ്പതു വർഷമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ അലയുകയായിരുന്നു തോമസ്. ചെയ്യാത്ത ജോലികളൊന്നുമില്ല. പ്രായം കടന്നു പോകുന്തോറും പലരും നിർബന്ധിച്ചു, മറ്റൊരു വിവാഹം ചെയ്യാൻ. പക്ഷ അതിന് വഴങ്ങിയില്ല തോമസ്. കാരണം അയാൾക്ക് ഭാര്യയേയും മക്കളേയും ജീവനായിരുന്നു. ഒടുവിൽ തോമസ് തിരികെ ആലപ്പുഴയിലെത്തി. പക്ഷെ ഭാര്യയും മക്കളും വീട് വിറ്റ് മറ്റെവിടേയ്ക്കോ പോയിരുന്നു. ബന്ധുക്കളെന്ന് പറയാൻ മറ്റാരുമില്ല. നഗരത്തിലെ ഒരു വാഹനസർവീസ് കേന്ദ്രത്തിൽ താൽകാലിക ജോലിക്കാരനായി. ലോക്ക് ഡൗൺശക്തി പ്രാപിച്ചതോടെ അവിടെയും പണി ഇല്ലാതായി. പകൽ തെരുവുകളിൽ അലഞ്ഞും രാത്രി പീഡിക തിണ്ണകളിലുറങ്ങിയും ദിവസങ്ങൾ തള്ളിനീക്കുന്നതിനിടക്കാണ് അവശതകൾ കണ്ട് ഒരാൾ കാര്യങ്ങൾ തിരക്കിയത്. അദ്ദേഹം പറഞ്ഞതനുസരിച്ച് നഗരസഭാ ചെയർപെഴ്സണെ പോയി കണ്ടു. അവരുടെ നിർദ്ദേശപ്രകാരമാണ് താൻ നഗരസഭയുടെ ഈ അനാഥമന്ദിരത്തിൽ എത്തിയതെന്ന് തോമസ് പറയുന്നു.

ഇപ്പോൾ തോമസ് വർഗീസിൻ്റെ ആഗ്രഹം ഇത്രമാത്രം:
‘എനിക്കെൻ്റെ ജീവനായ ഭാര്യയെയും മക്കളെയും ഒന്നു കാണണം. അവർ എനിക്ക് ഒന്നും തരേണ്ട, എന്നെ കൂട്ടികൊണ്ടും പോകുകയും വേണ്ട. കണ്ണടയുംമുമ്പ് അവരെ എനിക്ക് കൺകുളിരെ കാണണം, സ്നേഹചുംബനം നൽകണം. ആരെങ്കിലുമെന്നെ ഇക്കാര്യത്തിൽ ഒന്നു സഹായിക്കണം…’
ദുഃഖം ഘനീഭവിച്ച കണ്ണുകളോടെ കാത്തിരിക്കുകയാണ് അയാൾ.

തോമസ് വർഗീസിൻ്റെ ഫോൺ നമ്പർ- 7994174644

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker