CrimeNEWS

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ചു

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ചന്ദ്രൻ രത്നമ്മയെ കുത്തുകയായിരുന്നു. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ചന്ദ്രനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടുത്തുരുത്തി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോട്ടയത്ത് കടുത്തുരുത്തി ആയാംകുടി നാലു സെന്റ് കോളേനിയിലാണ് സംഭവം.
ആയാംകുടി ഇല്ലിപ്പടിക്കൽ
രത്നമ്മ (57) ആണ് കുത്തേറ്റ് മരിച്ചത്.

ഇന്ന് (വ്യാഴം) വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ചന്ദ്രൻ രത്നമ്മയെ കുത്തുകയായിരുന്നു. പിന്നാലെ ചന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker