IndiaNEWS

രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിവരിഞ്ഞ് രാജവെമ്പാല, ധൈര്യം കൈവിടാതെ ആറുവയസ്സുകാരി

പാമ്പ് ശരീരത്തിൽ നിന്ന് വിട്ടുപോവാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. അതോടെ കാലിൽ കടിക്കുകയായിരുന്നു പാമ്പ്. ഉടൻ തന്നെ പുർവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തിനകം കുട്ടി അപകടനില തരണം ചെയ്തു

 

മുംബൈ: രാജവെമ്പാലയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി പെൺകുട്ടി. മഹാരാഷ്ട്രയിലെ വാർധയിലാണ് പുർവഗഡ്കരി എന്ന പെൺകുട്ടി രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അപകടത്തിന്റെ ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. അത്ഭുതകരമായാണ് പൂര്‍വഗഡ്കരി മരണത്തെ അതിജീവിച്ചത്.

വീട്ടിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പുർവയുടെ കഴുത്തിലാണ് പാമ്പ് വരിഞ്ഞു ചുറ്റിയത്. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങരുതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ നിർദ്ദേശം നൽകിയിരുന്നു. വീഡിയോയിൽ ഈ ശബ്ദവും കേൾക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുർവയുടെ കഴുത്തിൽ ചുറ്റി കിടന്നു. പിന്നീട് സ്വമേധയ പാമ്പ് കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പാമ്പ് ശരീരത്തിൽ നിന്ന് വിട്ടുപോവാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. അതോടെ കാലിൽ കടിക്കുകയായിരുന്നു പാമ്പ്. ഉടൻ തന്നെ പുർവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തിനും ശേഷം കുട്ടി അപകടനില തരണം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker