IndiaNEWS

ഏഴുവയസ്സുകാരനെ പുലി കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ് രക്ഷപ്പെടുത്തി

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായാണ് പുലി ആക്രമിച്ചത്. സന്ദീപിനെ കടിച്ച് വലിച്ച് വനത്തിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് ഈ കാഴ്ച കണ്ടത്. ഉടൻ അദ്ദേഹം പുലിയുടെ നേരെ ചാടി, അതിന്റെ കാലിൽ പിടിച്ചു മാറ്റി ബഹളം വെച്ചു

ലഖ്നൗ: പുലിയുടെ ആക്രമണത്തിൽനിന്ന് മകനെ അതിസാഹസികമായി രക്ഷപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം. ദുദ്വ ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തുള്ള ഗ്രാമത്തിൽ വെച്ചാണ് സന്ദീപ് എന്ന ഏഴുവയസ്സുകാരനെ പുലി ആക്രമിച്ചത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായാണ് പുലി ആക്രമിച്ചത്. സന്ദീപിനെ കടിച്ച് വലിച്ച് വനത്തിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് ഈ കാഴ്ച കണ്ടത്. ഉടൻ അദ്ദേഹം പുലിയുടെ നേരെ ചാടി, അതിന്റെ കാലിൽ പിടിച്ചു മാറ്റി ബഹളം വെച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പുലിയെ ഓടിച്ച് മകനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് 12 വയസുള്ള ആൺകുട്ടിയെ ഇതേ പ്രദേശത്ത് പുലി കടിച്ചുകൊന്നിരുന്നു.

പുലിയുടെ ആക്രമണത്തിൽ സന്ദീപിന് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആക്രമണമേറ്റതിന്റെ ഞെട്ടലിലാണ് കുട്ടി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തായതുകൊണ്ടാണ് ഈ ഗ്രാമത്തിൽ പതിവായി പുലി ഇറങ്ങുന്നത്. കനത്ത മഴയിൽ വനത്തിൽ പലയിടത്തും വെള്ളം കയറുന്നതും പുലി നാട്ടിലേക്കിറങ്ങുന്നതിന് കാരണമാണ്. ഗ്രാമപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടിച്ച് കാട്ടിലേക്ക് അയക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനിൽ പട്ടേൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker