KeralaNEWS

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളുടെ പ്രവാഹം; ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത് 3,05,414 കുട്ടികള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ചിറകിലേറി സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങൾ റെക്കോർഡ് മികവിലേയ്ക്ക് കുതിക്കുന്നു. ഒന്നാം ക്ലാസ് പ്രവേശനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഇക്കൊല്ലം അധികം എത്തിയത്.

2020 – 21ൽ സർക്കാർ മേഖലയിൽ 1,05,472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്.

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തുന്നതിന് കാരണം. ജാതി,മത, വർഗ ഭേദമന്യേ എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും നല്ല വിദ്യാഭ്യാസം ഒരുക്കുക എന്നതാണ് എൽഡിഎഫിൻ്റെ നയം. ആ നയത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker