LIFEMovie

വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ഏകപാത്ര നാടകം ‘കണക്കു  നാറാപിള്ള

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ  സംസ്കൃതിയുടെ ഈ മാസത്തെ പരിപാടിയിൽ സെപ്റ്റംബർ  17 വെള്ളിയാഴ്ച വൈകിട്ട്  5.30 ന് വൈലോപ്പിളളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ  ‘കണക്കു നാറാപിള്ള’എന്ന ഏകപാത്ര നാടകാവതരണം   നടക്കും.അനശ്വര കവി ഡോ.പുതുശേരി രാമചന്ദ്രന്റെ  പുതുവീട്ടിൽ കണക്കു  നാറാപിള്ളയുടെ  ആത്മ പുരാണം എന്നകവിതയെ  അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണിത്.

അലക്സ് വള്ളികുന്നം രചനയും   പ്രകാശ-  സംഗീതാവിഷ്കാരവും  സംവിധാനവും നിർവഹിക്കുന്ന നാടകം തിരുവനന്തപുരം ഒരിടം  തിയേറ്റർ ആണ് അവതരിപ്പിക്കുന്നത്. നാടക പ്രവർത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം  ചരമ  വാർഷികാത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന  നാടകത്തിൽ ബൈജു പൂജപ്പുര  ആണ്  കഥാ പാത്രമായി  രംഗത്ത് എത്തുന്നത്.മേക്കപ്പ്:ജയൻ തൊഴുവൻകോട്.സാങ്കേതികസഹായം: ജൂലിൻ അലക്സ്.സംഗീത സഹായം:രാജീവ് നിസര.സ്റ്റേജ് മാനേജർ: മേരി നൈനാൻ.സംഗീതനിർവ്വഹണം:ജെസിൻ. പ്രകാശനിർവ്വഹണം:എ കെ സുജിത്.സഹായം:അനിൽ ദേവസ്യ.വേഷവിതാനം, രംഗസജ്ജീകരണം :അനിൽ  മീഡിയ .പി.ആർ.ഒ: റഹിം പനവൂർ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker