IndiaNEWS

ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു; 8 കുട്ടികൾ മരിച്ചു

ചണ്ഡിഗഡ്: ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്. ഇതുമൂലം കഴിഞ്ഞ പത്ത് ദിവസത്തിനിടെ 8 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 44 പേരെങ്കിലും പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. അതേസമയം, കുട്ടികള്‍ക്കു പുറമെ പ്രായപൂര്‍ത്തിയായവരിലും പനി കണ്ടെത്തുന്നുണ്ട്.

കേസുകളില്‍ ഭൂരിഭാഗം പനിയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണക്കുറവും ബാധിച്ചാണു ആശുപത്രികളിലെത്തുന്നത്. ഇതോടെ ഡെങ്കി ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്.

പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്ന് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ വിജയ് കുമാര്‍ പ്രതികരിച്ചു. അതേസമയം, മലിനജലം വിതരണം ചെയ്യുന്നതു മൂലമാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ സംശയം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker