KeralaNEWS

എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി

തൃശൂര്‍: ഒല്ലൂര്‍ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയെയാണ് വിളിച്ച് വരുത്തിയ ശേഷം സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അവിടെയുളള കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും കിറ്റ് നല്‍കാനും സുരേഷ് ഗോപി എത്തിയപ്പോഴാണ് സംഭവം. ‘ഞാനൊരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോടു സുരേഷ് ഗോപി പറഞ്ഞത്. ‘മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാന്‍ എന്താണു വേണ്ടതെന്നു വച്ചാല്‍ സര്‍ ചെയ്യണമെന്നും’ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. അതേസമയം, എംപിക്കും എം.എല്‍.എയ്ക്കും സല്യൂട്ട് ഇല്ലെന്നാണ് വസ്തുത.

അതേസമയം, നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്‍റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്. സുരേഷ് ഗോപി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker