KeralaNEWS

നൂറുദിന പദ്ധതി; 1000 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

നൂറു ദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സി എം എല്‍ ആര്‍ ആര്‍ പദ്ധതി പ്രകാരം ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തികൾ പൂര്‍ത്തീകരിക്കുകയും ആദ്യത്തെ 1000 റോഡുകളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തുകയും ചെയ്തിരുന്നു.

സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെ 140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതിയും നൽകി. 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികള്‍ക്കാണ് കരാര്‍ ഉടമ്പടി വെച്ചിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker