KeralaNEWS

സോളര്‍ പീഡനക്കേസ്‌; കെ.സി.വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുമായി പരാതിക്കാരി

തിരുവനന്തപുരം: സോളര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുമായി പരാതിക്കാരി. പീഡനശേഷം തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഉള്‍പ്പെടെയാണ് സിബിഐയ്ക്ക് കൈമാറിയത്.

2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

അതിനുശേഷം മന്ത്രിമന്ദിരത്തില്‍നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോള്‍ ഡ്രൈവറെടുത്തതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. വേണുഗോപാലിനെതിരായ പരാതിയിലെ മൊഴിയെടുത്തശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്കെതിരായ കേസിലും പരാതിക്കാരിയില്‍നിന്ന് സിബിഐ വിവരങ്ങള്‍ ശേഖരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker