KeralaNEWS

കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് തടയാൻ നേതൃത്വം ശമിക്കണമെന്നും പിണറായിയുടെ പാദംനക്കാമെന്ന് പറഞ്ഞ എ.വി ഗോപിനാഥിനോട് ചർച്ചക്ക് തയ്യാറായ ആളാണ് കെ.പി.സി.സി പ്രസിഡന്‍റെന്നും വിമർശനത്തിൻ്റെ സ്വരവുമായി ബെന്നി ബഹ്നാന്‍

അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനാവില്ല, എന്നാൽ അവര്‍ പാര്‍ട്ടി വിട്ട് പോയതെന്തിനെന്ന് കോൺഗ്രസ് പരിശോധിക്കണം. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ പാർട്ടി തയ്യാറാകണം

കൊച്ചി: പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബെന്നി ബഹ്നാന്‍ എം.പി
നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍നേതൃത്വത്തിൻ്റെ മർക്കടമുഷ്ടിയെ കുറ്റപ്പെടുത്തിയ ബെന്നി ബഹ്നാന്‍, പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ലെന്നും, എന്നാല്‍ ആളുകള്‍ പോകാതിരിക്കാനും പിടിച്ച് നിർത്താനും ശ്രമിക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുൻ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി നടപടിയില്‍ വിഷമമുള്ളവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനാവില്ല, എന്നാൽ അവര്‍ പാര്‍ട്ടി വിട്ട് പോയതെന്തിനെന്ന് കോൺഗ്രസ് പരിശോധിക്കണം. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ പാർട്ടി തയ്യാറാകണം. പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞി.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധിച്ച് സർക്കാർ ചർച്ച ചെയ്ത് പരിഹാരിക്കണം എന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പുതിയ പ്രസ്താവന സ്വാഗതാർഹമാണ്. മതസൗഹാർദ്ധത്തിലൂടെ മതേതരത്ത്വം എന്നതാണ് കോൺഗ്രസ് നിലപാട്. എന്നാല്‍ അതിൽ പക്ഷം പിടിക്കരുത്, അതല്ല കോൺഗ്രസ് നയമെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker