KeralaNEWS

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ഇന്ന് മെഡിക്കൽ കോളജിൽ മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ (39) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ച ചുങ്കം വരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
ഹൈറേഞ്ച് മെഡിക്കൽസ് ജീവനക്കാരനായിരുന്നു. പരേതനായ ബഞ്ചമിൻ്റെയും, തങ്കമ്മയുടെയും മകനാണ്.

ഭാര്യ- സോബിന, മക്കൾ – ബിയോൺസ്,ബേസിൽ. സംസ്ക്കാരം നാളെ രാവിലെ 10 ന് വേളൂർ പുളിനാക്കൽ സെൻ്റ്.ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker